തൊടുപുഴയില്‍ റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം; പ്രതിഷേധിച്ച് നാട്ടുകാര്‍
തൊടുപുഴയില്‍ റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2026-02-17 04:04 GMT
ഇടുക്കി: റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിര്‍മിക്കാന്‍ റോഡരികില്‍ എടുത്ത കുഴിയില്‍ വീണാണ് അപകടമുണ്ടായത്.ഒരു മാസമായി കുഴി മൂടാതെ ഇട്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുഴി മൂടണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവികൊണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.