ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍ത്താവ് അറസ്റ്റില്‍

Update: 2026-02-18 13:45 GMT

പെരുമ്പെട്ടി: ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പെരുമ്പെട്ടി മതുക്കല്‍ ചാലാപ്പള്ളി സ്വദേശി താളിയാനിക്കല്‍ മണ്ണില്‍ വീട്ടില്‍ റെജി എന്ന് വിളിക്കുന്ന മാത്യു ജോസഫ് (43) ആണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 20 വര്‍ഷമായി ഭാര്യയായി ഇയാളോടൊപ്പം താമസിക്കുന്ന ശോഭ എന്ന് വിളിക്കുന്ന നിംഗമണി (38) ക്കാണ് വെട്ടേറ്റത്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ആണ് അക്രമം നടന്നത് . ചാലാപള്ളിയില്‍ ഉള്ള എടിഎമ്മില്‍ നിന്ന് പണം എടുത്ത ശേഷം ഇറങ്ങുകയായിരുന്ന നിംഗമണിയെ സ്ഥലത്ത് ഒരു സ്‌കൂട്ടറിലെത്തിയ മാത്യു സ്‌കൂട്ടര്‍ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം അരിവാള്‍ ഉപയോഗിച്ച് മുതുകത്തും കഴുത്തിലും തലയ്ക്കും കയ്യിലും മാറിമാറി വെട്ടുകയായിരുന്നു.

സംശയം മൂലമാണ് മാത്യു ഭാര്യയെ ആക്രമിച്ചത്. നിംഗമണി കര്‍ണാടക സ്വദേശിയാണ്. വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആയ ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി തന്നെ ഇന്‍സ്പെക്ടര്‍ SHO സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ CPO മാരായ പ്രവീണ്‍ , സന്തോഷ് , അഷ്ഫാക്ക് റഷീദ്, ജീസന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News