സ്ത്രീകളുടെ പുരോഗതി സമൂഹത്തിന്റെ പുരോഗതിയാണ്: വനിതാ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Update: 2026-03-08 08:05 GMT

തിരുവനന്തപുരം: വനിതാ ദിനത്തില്‍ സ്ത്രീകള്‍ നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളെ സ്മരിച്ചും ആശംസകള്‍ നേര്‍ന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെ മുന്നേറ്റം സമൂഹത്തിന്റെ തന്നെ പുരോഗതിയാണെന്നും അത് നമ്മുടെ മുന്നോട്ടുള്ള പാതയെ നയിക്കണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

സ്ത്രീ ശാക്തീകരണത്തിനും സാമൂഹിക നീതിക്കും കരുത്തേകുന്ന ജനകീയ നയങ്ങളുമായാണ് കേരളം മുന്നോട്ട് പോകുന്നത്. രാജ്യത്തെ ആദ്യത്തെ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ചത് മുതല്‍ ജെന്‍ഡര്‍ ബജറ്റിംഗ് അവതരിപ്പിച്ചത് വരെയുള്ള കേരളത്തിന്റെ നേട്ടങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. സ്ത്രീകള്‍ക്ക് ഭയമില്ലാതെ ജീവിക്കാനും ആത്മവിശ്വാസത്തോടെ സ്വപ്നങ്ങള്‍ പിന്തുടരാനും എല്ലാ മേഖലകളിലും പൂര്‍ണ്ണമായി പങ്കുചേരാനും കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനായി നമുക്ക് ഒന്നിച്ച് നില്‍ക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.

Similar News