തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

Update: 2026-03-09 00:45 GMT

തിരുവനന്തപുരം: ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബൈക്കുകള്‍ അമിതവേഗതയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


Tags:    

Similar News