വിലയധാരം വാങ്ങിയ ഭൂമി റവനൃൂ അധികാരികള്‍ കൃത്രിമ രേഖകള്‍ ഉണ്ടാക്കി താല്പരൃ കക്ഷികള്‍ക്കു പോക്കു വരവു ചെയത് നല്‍കി; നീതിയ്ക്കായി നീലൂര്‍ സ്വദേശികളായ ദമ്പതികള്‍ നിരാഹാര സമരത്തില്‍

Update: 2025-08-19 16:20 GMT

കോട്ടയം: വസതൂവിന്റെ പോക്കു വരവു ചെയത് നല്‍കാത്ത റവനൃൂ അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച മീനച്ചില്‍ താലൂക്കു ഓഫീസിനു മുമ്പാകെ ബധിരനും മൂകനും 78 വയസ്സയായ നീലൂര്‍ പൂവേലിയില്‍ ചാക്കോയും ,ഭാരൃ ഡെയ്‌സിയും നിരാഹാര ധര്‍ണ്ണ സമരം നടത്തി.

1986 രാമപുരം രജിസ്റ്റര്‍ ഓഫീസില്‍ വിലയധാരം പ്രകാരം വാങ്ങിയ ഭൂമി പീന്നിടു നടന്ന റീസര്‍വ്വ സമയത്തൂ അന്നത്തെ റവനൃൂ അധികാരികള്‍ സ്ഥാപിത താല്പരൃാര്‍ത്ഥം കൃത്രിമ രേഖകള്‍ ഉണ്ടാക്കി താല്പരൃ കക്ഷികള്‍ക്കു പോക്കു വരവു ചെയത് നല്‍കി.

അങ്ങനെ നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കുന്നതിനായി 2008 മുതല്‍ സര്‍ക്കാരിന്റെ വിവിധ ഓഫീസുകളില്‍ കയറിയിറങ്ങികയും ,ഒപ്പം തന്നെ റവനൃൂ മന്ത്രി,മുഖൃമന്ത്രി ,ജില്ല കളക്ടര്‍ ,കോടതി എന്നിവടങ്ങളില്‍ പരാതികള്‍ നല്‍കി .

2017 താലൂക്കു ഓഫീസിനു മുമ്പാകെ നടത്തിയ സമരത്തിത്തെ തൂടര്‍ന്നു 2018 ല്‍ ആര്‍ ഡി ഒ തെറ്റായി ചെയ്ത പോക്കുവരവു റദ്ദാക്കി.ഇതിനു ശേഷവും പോക്കു വരവു ചെയത് നല്‍കാത്ത അധികാരികള്‍ക്കെതിരെ വീണ്ടും പരാതികളും മുന്നോട്ടു പോയതിനു ജില്ല കളക്ടറുടെയും ,കോടതിയുടെയും ഉത്തരവുകള്‍ ലഭിക്കുകയും ഈ ഉത്തരവു പോലു മാനിക്കാത്ത അധികാര വര്‍ഗ്ഗത്തിനെതിരെ 78 വയസ്സള്ള ചാക്കോയും ഭാരൃ ഡെയ്‌സിയും സമരം നടത്തിയത്.

സമരം സ്ഥലത്തെ എത്തിയ തഹസിദാര്‍ ജിന്റ ജോസഫ് വരുന്ന ഒരു ആഴ്ചക്കുള്ളില്‍ പോക്കു വരവു ചെയത് നല്‍കുമെന്നു ഉറപ്പുമേല്‍ സമരം അവസാനിച്ചു .

Similar News