ഭിന്നശേഷി സംവരണത്തിനായി തസ്തികള്‍ മാറ്റിവെച്ചു; എന്‍എസ്എസ് സ്‌കൂളുകളിലെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം

Update: 2025-03-04 14:29 GMT

ന്യൂഡല്‍ഹി: എന്‍എസ്എസിന് കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഭിന്നശേഷി സംവരണത്തിനായി തസ്തികള്‍ മാറ്റിവെച്ച സാഹചര്യത്തിലാണ് സുപ്രീംകോടതി നിര്‍ദേശം.

എന്‍എസ്എസിന് കീഴിലുള്ള സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി അറുപത് സീറ്റുകള്‍ മാറ്റിവെച്ചതായി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ജസ്റ്റീസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.

ഇതോടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിയമനം നടന്ന 350 ലധികം തസ്തികള്‍ സ്ഥിരമാകും. കേസില്‍ എന്‍എസ്എസിനായി അഭിഭാഷകരായ ദാമാ ശേഷാദ്രി നായിഡു, എം. ഗീരീഷ് കുമാര്‍, വിജുലാല്‍ എന്നിവര്‍ ഹാജരായി.

Tags:    

Similar News