പാലായില്‍ നഴ്സിങ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍; മരിച്ചത് ഹൈദരാബാദിലെ നഴ്സിങ് വിദ്യാര്‍ഥിനി സില്‍ഫ
പാലായില്‍ നഴ്സിങ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍
By : സ്വന്തം ലേഖകൻ
Update: 2025-05-12 14:53 GMT
കോട്ടയം: പാലായില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലാ നെല്ലിയാനിയില്‍ കല്ലറയ്ക്കല്‍ സാജന്റെ മകള്‍ സില്‍ഫ(18)യെയാണ് മരിച്ചനിലയില്‍ കണ്ടത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
ഹൈദരാബാദില്‍ നഴ്സിങ് വിദ്യാര്‍ഥിനിയാണ് സില്‍ഫ. ജൂണ്‍ ഒന്നാം തീയതി തിരികെ ഹൈദരാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പെണ്‍കുട്ടി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.