വലതുപക്ഷ രാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും സിപിഎമ്മിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു; പെരിയ കേസിലെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത് സിബിഐക്കുള്ള തിരിച്ചടിയെന്ന് പി ജയരാജന്‍

Update: 2025-01-09 08:05 GMT

കണ്ണൂര്‍: പെരിയ കേസിലെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത് സിബിഐക്കുള്ള തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍.

വലതുപക്ഷ രാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും സിപിഎമ്മിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുളള രാഷ്ട്രീയ ദൗത്യമാണ് കേസില്‍ സിബിഐ നിര്‍വഹിച്ചതെന്നും പി.ജയരാജന്‍ പറഞ്ഞു. ജയില്‍ മോചിതരായ പെരിയ കേസിലെ പ്രതികളെ സ്വീകരിക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.

മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌കരന്‍ വെളുത്തോളി എന്നീ പ്രതികളാണ് പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് കണ്ണൂരിലെ സിപിഎം നേതാക്കള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. രക്തഹാരമണിയിച്ചും വലിയ ആരവങ്ങളോടെയുമാണ് നാല് പേരെയും പാര്‍ട്ടി സ്വീകരിച്ചത്.

Tags:    

Similar News