മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു; ആർ.ആർ ടി സംഘത്തിൻറെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ

Update: 2024-12-05 09:29 GMT

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന പടയപ്പയിറങ്ങി. ഇന്നലെ രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ആളുകൾ ബഹളം വച്ചതോടെ പടയപ്പ തേയിലത്തോട്ടത്തിലേക്ക് മാറി. ശേഷം ഇന്ന് രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങി.

അതേസമയം, പടയപ്പ ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന സംഭവങ്ങൾ തുടരുമ്പോഴും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. പടയപ്പ ജനവാസ മേഖലയിൽ നിരന്തരം ഇറങ്ങുമ്പോഴും ആനയെ നിരീക്ഷിക്കാൻ വനം വകുപ്പ് നിയോഗിച്ച ആർ.ആർ ടി സംഘത്തിൻറെ സേവനം കാര്യക്ഷമമല്ലെന്നും നാട്ടുകാർ പറയുന്നു.

Tags:    

Similar News