വാടക കുടിശ്ശിക പെരുകി! 6 വര്‍ഷം ഒരു രൂപ പോലും വാടക നല്‍കിയില്ല; പാലക്കാട് വനിതാ പൊലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കി നഗരസഭ

പാലക്കാട് വനിതാ പൊലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കി നഗരസഭ

Update: 2025-07-06 09:58 GMT

പാലക്കാട്: വാടക കുടിശ്ശിക വരുത്തിയ വനിതാ പൊലീസ് സ്റ്റേഷന് നഗര സഭ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കി. മൂന്ന് ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 6 വര്‍ഷമായി വാടക നല്‍കുന്നില്ലെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

31 ലക്ഷം രൂപയാണ് വാടകയിനത്തില്‍ നഗരസഭക്ക് നല്‍കാനുള്ളത്. സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച് നാളിതുവരെ ഒരു രൂപപോലും വാടക നല്‍കിയിട്ടില്ലെന്നാണ് ആരോപണം. നോട്ടീസ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ 6 മാസം കൂടി സാവകാശം നല്‍കണമെന്ന് എസ്.പി ആവശ്യപ്പെട്ടു.

പരാതി എഴുതി നല്‍കിയാല്‍ സാവകാശം അനുവദിക്കാമെന്നും എന്നിട്ടും കുടിശ്ശിക അടച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും നഗര സഭ വ്യക്തമാക്കി. നിലവില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ കുടിശ്ശിക വരുത്തിയത് നഗരസഭയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags:    

Similar News