ആരും പേടിക്കരുത്..! നാളെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് അടുത്തായി അപായ സൈറൺ മുഴങ്ങും; നിർദ്ദേശങ്ങൾ കൃത്യമായി അറിയിച്ച് അധികൃതർ; നടക്കുന്നത് ഇതാണ്
By : സ്വന്തം ലേഖകൻ
Update: 2025-12-18 13:32 GMT
എറണാകുളം: നാളെ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം മോക് ഡ്രില്ലിന്റെ ഭാഗമായി സൈറൺ മുഴങ്ങുമെന്ന് അറിയിപ്പ്. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ പെട്രോളിയം പൈപ്പ് ലൈൻ കടന്നുപോകുന്ന എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമാണ് നാളെ മോക് ഡ്രിൽ നടത്തുന്നത്.
റിഫൈനറിയുടെ പൈപ്പ്ലൈൻ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡ്രില്ലിന്റെ ഭാഗമായി അപായ സൂചന നൽകുന്ന സൈറൺ മുഴക്കുന്നതും, ഫയർ ട്രക്കുകളുടെയും ആംബുലൻസിന്റെയും സാന്നിദ്ധ്യവും ഉണ്ടായിരിക്കുന്നതാണെന്നും. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഭാരത് പെട്രോളിയം വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.