ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം തർക്കം; തൃശൂരിൽ സുഹൃത്തിനെ കുത്തിപരിക്കേൽപ്പിച്ചു; സംഭവം ഗൾഫിലേയ്ക്ക് മടങ്ങിപ്പോകാനിരിക്കെ; കേസിൽ ഒരാൾ അറസ്റ്റിൽ

Update: 2024-10-15 09:18 GMT

തൃശൂർ: കൂട്ടുകാർ തമ്മിൽ നടന്ന വാക്ക് തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. തൃശൂരിലാണ് സംഭവം നടന്നത്. കുത്തേറ്റ കുന്നംകുളം ആർത്താറ്റ് സ്വദേശി സജീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലും വയറിലും കുത്തേറ്റ നിലയിലാണ് സജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പരക്കാട് പാലേരി വീട്ടിൽ അജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരിന്നു സംഭവം നടന്നത്.

സജീഷിന്റെ സഹോദരിയെ വിവാഹം കഴിപ്പിച്ചിരിക്കുന്ന ചേലക്കര പരക്കാടുള്ള വീട്ടിൽ വന്നപ്പോഴാണ് അയൽവാസിയായ അജീഷുമായി വാക്ക് തർക്കം ഉണ്ടായത്. ഇവർ ഒരുമിച്ചിരുന്ന് മദ്യപിച്ചതായും നാട്ടുകാർ പറയുന്നു. രാത്രിയിൽ ഇവർ തർക്കമുണ്ടാകുകയും സജീഷിന് കുത്തേൽക്കുകയുമായിരുന്നു.

അജീഷ് ഗൾഫിൽ നിന്നും നാട്ടിൽ എത്തി അടുത്ത് തന്നെ മടങ്ങിപ്പോകാനുമുള്ള തയ്യാറെടുപ്പിലുമായിരുന്നു. ചേലക്കര പോലീസ്, ഫോറൻസിക്, ഫിംഗർ പ്രിന്റ് വിഭാഗം തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു.

Tags:    

Similar News