ഭാവാത്മകമായ അഭിനയാവിഷ്‌കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സര്‍ഗ്ഗപ്രതിഭ; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Update: 2025-09-07 06:20 GMT

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവാത്മകമായ അഭിനയാവിഷ്‌കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സര്‍ഗ്ഗപ്രതിഭയാണ് മമ്മൂട്ടിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന അനേകം കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാനും അതുവഴി ചലച്ചിത്രലോകത്തെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തവണ ചെന്നൈയിലെ വീട്ടില്‍ കുടുംബാംഗങ്ങളോടൊത്ത് ലളിതമായാണ് മെഗാസ്റ്റാറിന്റെ പിറന്നാള്‍ ആഘോഷം. സമൂഹമാധ്യമങ്ങളില്‍ ആയിരങ്ങള്‍ ഇതിനകം അദ്ദേഹത്തെ ആശംസ അറിയിച്ചു. പിറന്നാള്‍ ആശംസനേര്‍ന്ന എല്ലാവര്‍ക്കും മമ്മൂട്ടി നന്ദി പറഞ്ഞു. 'എല്ലാവര്‍ക്കും സ്നേഹവും നന്ദിയും, സര്‍വശക്തനും'- എന്നാണ് മമ്മൂട്ടി കുറിച്ചത്.

Similar News