വാളയാര്‍: സ്വകാര്യ ബസില്‍ കടത്തിയ 22 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാള്‍ പിടിയില്‍; അറസ്റ്റിലായത് കണയന്നൂരിലെ നിതീഷ് ജോണ്‍

Update: 2025-09-07 06:24 GMT

വാളയാര്‍: വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ സ്വകാര്യ ബസില്‍ കടത്തിയ 22 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാള്‍ പിടിയില്‍. എറണാകുളം കണയന്നൂര്‍ എടപ്പാടം റോഡില്‍ അശ്വതി വീട്ടില്‍ നിതീഷ് ജോണ്‍(28) ആണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നാണ് ഇയാള്‍ ലഹരി മരുന്ന് എത്തിച്ചത്.

വാളയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി ജെ ശ്രീജി, എക്‌സൈസ് ഉദ്യോഗസ്ഥരായ എസ് സന്തോഷ്, ടി കെ മഹേഷ്, എന്‍ സതീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Tags:    

Similar News