കോഴിക്കോട് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; മൂന്നു പേര്‍ മരിച്ചു: ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍

കോഴിക്കോട് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; മൂന്നു പേര്‍ മരിച്ചു

Update: 2026-02-28 01:56 GMT

കോഴിക്കോട്: നല്ലളം മോഡേണ്‍ ബസാറില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്നു യുവാക്കള്‍ ദാരുണമായി മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. രാമനാട്ടുകര സ്വദേശികളായ ദിനില്‍, അജീഷ്, ഫറോക്ക് സ്വദേശി വിമല്‍ എന്നിവരാണ് മരിച്ചത്.

കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. മൊബൈല്‍ ടവര്‍ ജോലി കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പരുക്കേറ്റ രണ്ടുപേര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.


Tags:    

Similar News