മുല്ലക്കൊടിയില്‍ അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടും തകര്‍ത്തു; ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത അക്രമികള്‍ അകത്ത് കയറി വീടിനകത്തെ ഗാര്‍ഹിക ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു; സ്‌കൂട്ടറും തല്ലിത്തകര്‍ത്തു

മുല്ലക്കൊടിയില്‍ അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടും തകര്‍ത്തു

Update: 2026-04-10 06:30 GMT

കണ്ണൂര്‍: മുല്ലക്കൊടിയുപി സ്‌കൂളിലെ യുഡിഎഫ് പോളിങ് ഏജന്റ് ഭാസ്‌കരന്റെ വീട് അക്രമികള്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഘടിതാരാ യെത്തിയ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘം അടിച്ചു തകര്‍ത്തത്. വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത അക്രമികള്‍ അകത്ത് കയറി വീടിനകത്തെ ഗാര്‍ഹിക ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളും തകര്‍ത്തു വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും തല്ലി തകര്‍ത്തു.

മുല്ലക്കൊടി യു പി സ്‌കൂളിലെയു ഡി എഫ് ബൂത്ത് ഏജന്റായ പി. ഭാസ്‌കരന്‍, മയ്യില്‍ മണ്ഡലം പ്രസിഡന്റ് സി എച്ച് മൊയ്തീന്‍ ഷംസീര്‍ മയ്യില്‍, ഷൈജു മുല്ലക്കൊടി, ആര്‍ പി ഫാറൂഖ് എന്നിവര്‍ക്ക് പോളിങ് കഴിഞ്ഞ് മടങ്ങി പോകുന്നതിനിടെ മര്‍ദ്ദനമേറ്റിരുന്നു ഇതേ തുടര്‍ന്ന് വൈകിട്ട് 6.30 ന്എല്‍ ഡി എഫ് ബൂത്ത് ഏജന്റായ പി പി പ്രകാശനെ (50) ഭാസ്‌കരന്റെ സഹോദരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി കൃഷ്ണന്‍ കൈയ്യില്‍ കരുതിയ കത്തി കൊണ്ടു കുത്തി പരുക്കേല്‍പിച്ചിരുന്നു പരുക്കേറ്റ പ്രകാശന്‍ കണ്ണൂര്‍ എ കെ ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നടത്തിയ പി കൃഷ്ണനെ വധശ്രമ കേസ് ചുമത്തി മയ്യില്‍ പൊലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.

മയ്യില്‍ മലപട്ടം പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബൂത്തിലിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അക്രമത്തില്‍ സി പി എം പ്രവര്‍ത്തകന് പരിക്കേറ്റുവെന്നപ്രചാരണം അടിസ്ഥാന രഹിതമാണെന്നും അക്രമത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. മയ്യില്‍ മുല്ലക്കൊടിയിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റുമാരെ ഗുരുതരമായി അക്രമിച്ചു പരിക്കേല്‍പ്പിച്ചത് സി പി എമ്മാണ്.അക്രമത്തില്‍ സി പി എം പ്രവര്‍ത്തകന് പരിക്കേറ്റു വെന്നപേര് പറഞ്ഞു സി പി എം വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.

നണിയൂര്‍ നമ്പ്രം ,മുല്ലക്കൊടി പ്രദേശത്തെ കോണ്‍ഗ്രസ് കൊടിമരങ്ങളും സ്തൂപങ്ങളും പ്രചരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു.

മയ്യില്‍ മണ്ഡലം പ്രസിഡണ്ട് സിഎച്ച് മൊയ്തീന്‍ , പി .ഭാസ്‌കരന്‍ ഷംസീര്‍ മയ്യില്‍, ഷൈജു മുല്ലക്കൊടി ,ആര്‍ പി ഫാറൂഖ് എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസെടുത്ത് അറസ്റ്റുചെയ്യുന്ന പൊലിസ് അക്രമികളെ അറസ്റ്റുചെയ്യുന്നില്ലെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Tags:    

Similar News