ഇന്‍സ്റ്റഗ്രാം റീലിന്റെ പേരില്‍ തര്‍ക്കം; ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥികളായ അഞ്ചു പേരെ 70ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
ഒൻപതാംക്ലാസുകാരായ അഞ്ചുപേരെ 70-ഓളം വിദ്യാർഥികൾ മർദിച്ചെന്ന് പരാതി
മലപ്പുറം: ഇന്‍സ്റ്റഗ്രാം റീലിന്റെ പേരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയും കൂട്ടുകാരെയും സഹപാഠികള്‍ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം മലപ്പുറം പോലീസില്‍ പരാതി നല്‍കി. കൂട്ടമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികള്‍ തമ്മില്‍ മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ഇട്ടതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതു പറഞ്ഞുതീര്‍ത്തതുമായിരുന്നു. എന്നാല്‍ അതിന്റെ തുടര്‍ച്ചയായാണ് മര്‍ദനമെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥി പറഞ്ഞു.
ഹാള്‍ടിക്കറ്റ് ലഭിച്ച ദിവസമായിരുന്നു. ഈ സമയം 70-ഓളം സീനിയര്‍ വിദ്യാര്‍ഥികള്‍ തങ്ങള്‍ അഞ്ചുപേരെ കൂട്ടമായി മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. ഷഹബാസ് മലപ്പുറം സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.