പ്രസവ സുരക്ഷ ഉറപ്പാക്കാന്‍ ചിലര്‍ വിമുഖത കാണിക്കുന്നു; ഇത് പ്രചരിപ്പിക്കുന്നത് സാമൂഹ്യദ്രോഹികള്‍: വിമര്‍ശനവുമായി മുഖ്യമന്ത്രി
പ്രസവ സുരക്ഷ ഉറപ്പാക്കാന്‍ ചിലര്‍ വിമുഖത കാണിക്കുന്നു; ഇത് പ്രചരിപ്പിക്കുന്നത് സാമൂഹ്യദ്രോഹികള്‍
തിരുവനന്തപുരം: അശാസ്ത്രീയമായ ഒട്ടേറെ പ്രവണതകള്‍ സമൂഹത്തില്‍ തലപൊക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിക്കുകയാണെന്നും, ചിലര്‍ പ്രസവ സുരക്ഷ ഉറപ്പാക്കുന്നതിന് വിമുഖത കാണിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീര്‍ത്തും അശാസ്ത്രീയമായ ഒട്ടേറെ പ്രവണതകള്‍ സമൂഹത്തില്‍ തലപൊക്കുന്നത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനാകുമെന്ന് നാം കണ്ടു. പ്രതിരോധിക്കാനാകുന്നത് വാക്‌സിന്‍ ഉപയോഗത്തിലൂടെയാണ്. പക്ഷേ, നമ്മുടെ നാട്ടില്‍ ചിലര്‍ വലിയ തോതിലുള്ള വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിക്കുകയാണെന്നം അദ്ദേഹം പറഞ്ഞു.
ഏറ്റവു കുറഞ്ഞ ശിശുമരണ നിരക്കും, മാതൃ മരണ നിരക്കുമെല്ലാം നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞ്. ഗര്‍ഭകാലത്തും പ്രസവത്തിലും ആവശ്യമായ സുരക്ഷ ഒരുക്കുന്നതിലൂടെയാണ് ഇതെല്ലാം നേടുന്നത്. പക്ഷേ, ആ സുരക്ഷ ഉറപ്പാക്കുന്നതിന് ചിലര്‍ കാണിക്കുന്ന വിമുഖത, ഒറ്റപ്പെട്ടതാണെങ്കിലും ആ വിമുഖതയുടെ ഫലമായി ജീവന്‍ വെടിയേണ്ടി വന്ന ഹതഭാഗ്യയായ സഹോദരിയുടെ ദയനീയ ചിത്രം നാടിന് കാണേണ്ടതായി വന്നു.
ഇത്തരത്തിലുള്ള പ്രവണതകള്‍ നാട്ടില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. യാഥാര്‍ത്ഥത്തിലുള്ള സാമൂഹ്യദ്രോഹികളാണ് ഈ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് ഗൗരവമായി കണ്ട് അവര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ സാധിക്കണം -മുഖ്യമന്ത്രി പറഞ്ഞു.