പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കുട്ടിയെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍; അന്വേഷണം ആരംഭിച്ച് പോലീസ്
Update: 2025-02-14 03:42 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട കുറ്റിച്ചാല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി കുറ്റിച്ചാല്‍ എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയെ അന്വേഷിക്കുന്നതിനിടെയാണ് സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കാന്‍ ഉണ്ടായ കാര്യം വ്യക്തമല്ല. ഇന്ന് സ്‌കൂളില്‍ പ്രൊജ്ക്ട് സമ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പോലീസ് സംഭവ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. വിശദമായി അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.