പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം: രണ്ടു കേസുകളിലായി രണ്ടു യുവാക്കള്‍ പിടിയില്‍; അതിക്രമം നടന്നത് വ്യത്യസ്ത കാലയളവില്‍
രണ്ടു കേസുകളിലായി രണ്ടു യുവാക്കള്‍ പിടിയില്‍; അതിക്രമം നടന്നത് വ്യത്യസ്ത കാലയളവില്‍
പത്തനംതിട്ട: പതിനേഴുകാരിയെ പല കാലയളവില്‍ ലൈംഗിക ചൂഷണത്തിനും അതിക്രമത്തിനും ഇരയാക്കിയ സംഭവങ്ങളില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോയിപ്രം പോലീസ്. പ്രതികളായ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ആദ്യത്തെ കേസില്‍ തടിയൂര്‍ മലമ്പാറ വെട്ടുനിരവില്‍ വീട്ടില്‍ ആഷിഫ് (18) ആണ് പിടിയിലായത്. 2025 ഏപ്രില്‍ വെക്കേഷന്‍ കാലയളവില്‍, കുട്ടി തന്റെ അമ്മയുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഇടവഴിയില്‍ വച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. ജൂണില്‍ രണ്ടുതവണ കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി കിടപ്പുമുറിയില്‍ വച്ച് ലൈംഗിക ചൂഷണത്തിനു ഇയാള്‍ ഇരയാക്കി.
ഈവര്‍ഷം മേയ് 30 ന് ഇതേ കുട്ടിയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറി ശരീരത്തില്‍ കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിച്ചതിന് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ 19 കാരന്‍ അറസ്റ്റിലായി. മലമ്പാറ ചൂരനോലിക്കല്‍ വീട്ടില്‍ ജോസി എം ജോളി (19) ആണ് പിടിയിലായത്. എസ് ഐ ആര്‍ രാജീവാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.