കടയിൽ അരിപൊടിക്കാൻ എത്തിയപ്പോൾ പീഡിപ്പിച്ചു; പോക്‌സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പ്രതിയെ റിമാൻഡ് ചെയ്തു
By : സ്വന്തം ലേഖകൻ
Update: 2025-02-27 14:48 GMT
പൂച്ചാക്കൽ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. കേസിൽ മധ്യവയസ്കനെ പോലീസ് പിടികൂടി. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15 -ാം വാർഡിൽ കോച്ചേരി വീട്ടിൽ ജോസഫി (60) നെയാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
തൈക്കാട്ടുശ്ശേരി പി എസ് കവലയ്ക്ക് അടുത്തായി പൊടിമില്ല് നടത്തുന്ന ജോസഫിന്റെ കടയിൽ അരിപൊടിക്കാൻ എത്തിയ 14 വയസ്സുള്ള കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.