തൃശൂരിൽ ഭാര്യയെ വെട്ടികൊലപ്പെടുത്തി; ശേഷം ഭർത്താവ് വീട്ടിൽ തൂങ്ങി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2024-10-29 12:49 GMT
തൃശൂർ: തൃശൂർ തലോരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടലോടെ നാട്ടുകാർ. പൊറുത്തുക്കാരൻ വീട്ടിൽ ജോജു (50)ആണ് ഭാര്യ ലിൻജു (36)വിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീട്ടിൽ തൂങ്ങി മരിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം ഉണ്ടായത്. കൊലപാതക കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളെ പറ്റിയുള്ള വിവരം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബക്കാരിൽ നിന്നും അയൽക്കാരിൽ നിന്നും മൊഴിയെടുത്ത് വരികയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.