പതിവായി ട്രെയിനിൽ തമ്പാനൂരിൽ വന്നിറങ്ങും; സ്ത്രീകളോട് അതിക്രമം കാണിച്ച് ഓടി രക്ഷപ്പെടും; പ്രതിയെ കണ്ടെത്താൻ സഹായം തേടി പൊലീസ്

Update: 2025-08-30 13:09 GMT

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം വെച്ച് സ്ത്രീകളോട് അതിക്രമം കാട്ടി രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി തിരുവനന്തപുരം തമ്പാനൂർ പോലീസ്. ഇയാളെ തിരിച്ചറിയാനായി പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

സ്ഥിരമായി സമാന കുറ്റകൃത്യങ്ങൾ ചെയ്യുന്നയാളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. പതിവായി ട്രെയിനിൽ തമ്പാനൂരിൽ വന്നിറങ്ങുന്ന ഇയാൾ, സ്ത്രീകളോട് അതിക്രമം കാണിച്ച ശേഷം ഓടി രക്ഷപ്പെടുകയാണ് പതിവ്. ഇത്തരം നിരവധി പരാതികൾ പോലീസിന് ലഭിച്ചിരുന്നെങ്കിലും പ്രതിയെ പിടികൂടാനോ തിരിച്ചറിയാനോ സാധിച്ചിരുന്നില്ല. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പോലീസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് തമ്പാനൂർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രതിയെ പിടികൂടാനുള്ള ഊർജിത ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. 

Tags:    

Similar News