ഓട്ടോറിക്ഷ പെട്ടന്ന് ചവിട്ടിയത് ചോദ്യം ചെയ്തു; പിന്നാലെ വാക്കുതർക്കവും കൈയ്യകളിയും; ഓട്ടോ തൊഴിലാളിയെ ഹെൽമറ്റിന് അടിച്ച കേസ്; കടുത്ത നടപടി; പോലീസുകാരന് സസ്പെൻഷൻ

Update: 2025-02-02 11:38 GMT
ഓട്ടോറിക്ഷ പെട്ടന്ന് ചവിട്ടിയത് ചോദ്യം ചെയ്തു; പിന്നാലെ വാക്കുതർക്കവും കൈയ്യകളിയും; ഓട്ടോ തൊഴിലാളിയെ ഹെൽമറ്റിന് അടിച്ച കേസ്; കടുത്ത നടപടി; പോലീസുകാരന് സസ്പെൻഷൻ
  • whatsapp icon

ആലപ്പുഴ: ഓട്ടോറിക്ഷ ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. തൊഴിലാളിയെ ഹെൽമറ്റിന് അടിച്ച് തലയ്ക്ക് പരിക്കേൽപ്പിച്ച കേസിൽ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ സിപിഒ ആഷിബിന് സസ്‌പെൻഷൻ.

അന്വേഷണ വിധേയമായാണ് ആഷിബിനെ സസ്പെൻഡ് ചെയ്തത്. പുലയൻവഴി ഭാഗത്ത് വച്ച് ആഷിബ് കുടുംബവുമായി സഞ്ചരിച്ച ബൈക്ക് മുന്നിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് നിർത്തിയതിനെതുടർന്ന് ബാക്കിൽ ഇടിച്ച്‌ അപകടം ഉണ്ടായി.

തുടർന്ന് ഓട്ടോ ഡ്രൈവറുമായി വാക്കേറ്റം ഉണ്ടാവുകയും ഇതിനിടെ ആഷിബ് കയ്യിൽ ഉണ്ടായിരുന്ന ഹെൽമറ്റ് വച്ച് അയാളുടെ തലയ്ക്കു അടിക്കുകയുമായിരുന്നു. അടിയേറ്റ ഓട്ടോ ഡ്രൈവറുടെ തലയിൽ ആറു സ്റ്റിച്ച് ഉണ്ട്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലിസ് ആഷിബിന് എതിരെ വധശ്രമത്തിന്കേസ് എടുത്തിരുന്നു. ആലപ്പുഴ സൗത്ത് പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി ആഷിബിനെ സസ്‌പെൻഡ് ചെയ്തത്. 

Tags:    

Similar News