ഗര്‍ഭിണിയായ യുവതിയെ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; നെറ്റിയില്‍ ആഴത്തിലുള്ള മുറിവ്: മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
ഗര്‍ഭിണിയായ യുവതി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹത
കൊല്ലം: ഗര്‍ഭിണിയായ യുവതിയെ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. കടയ്ക്കല്‍ കുമ്മിള്‍ തൃക്കണ്ണാപുരം ഷഹാന മന്‍സിലില്‍ ഫാത്തിമ (22) യെയാണ് ഇക്കഴിഞ്ഞ എട്ടാം തിയതി സുഹൃത്തായ യുവാവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഫാത്തിമ ഭര്‍ത്താവുമായി പിണങ്ങിയ ശേഷം ഇടപ്പണ സ്വദേശിയായ ദീപുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഫാത്തിമയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. ദീപുവിന്റെ ആദ്യവിവാഹത്തിലെ 5 വയസ്സുള്ള കുട്ടിയും ഫാത്തിമയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കടയ്ക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.