പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ പ്രതിഷേധം: മലയാള മനോരമ കത്തിച്ച് ആര്യങ്കാവ് സെന്റ് മേരീസ് ഇടവക പള്ളിവികാരിയും വിശ്വാസികളും

മലയാള മനോരമ കത്തിച്ച് പ്രതിഷേധം

Update: 2025-03-25 07:49 GMT

കോട്ടയം: മനോരമ പത്രം കത്തിച്ചു പ്രതിഷേധിച്ചു ആര്യങ്കാവ് സെന്റ് മേരീസ് ഇടവക പള്ളിവികാരിയും വിശ്വാസികളും. പത്രത്തില്‍ വന്ന ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പത്രം കത്തിച്ചത്. ലേഖനത്തില്‍ വേദങ്ങളും ബൈബിളും പഠിച്ചവര്‍ ദുര്‍മാര്‍ഗികളാണെന്ന പരാമര്‍ശം വന്നു എന്നാണ് ആക്ഷേപം. ഇതില്‍ ഇടവകയില്‍ പ്രതിഷേധം ഉയര്‍ന്നു.

സംഭവത്തെ കുറിച്ചു ഫേസ്ബുക്കില്‍ ഭാര്‍ഗവ് റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. അതേസമയം ഒരു ഇടവക വൈദികന്‍ ഇത്തരമൊരു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ശരിയായില്ലെന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരുമുണ്ട്.

ഭാര്‍ഗവ് റാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്രൈസ്തവഅവഹേളനത്തില്‍ പ്രതിഷേധിച്ച് ആര്യങ്കാവ് സെന്റ് മേരീസ് ഇടവക പള്ളിവികാരിയും വിശ്വാസികളും കഴിഞ്ഞ ദിവസം മനോരമപത്രം കൂട്ടിയിട്ടു കത്തിച്ചു. വേദങ്ങളും ബൈബിളും പഠിച്ചവര്‍ ദുര്‍മാര്‍ഗികളാണെന്നു നസ്രാണി മനോരമയില്‍ തന്നെ എഴുതി വിടാന്‍ മാത്രം സ്വാധീനം കാപ്പന്റെ ഗ്രീന്‍ മീഡിയ സിന്‍ഡിക്കേറ്റിനുണ്ട് എന്നാണ് ഇതിന് ഹേതുകമായ സംഭവത്തില്‍ നിന്നും മനസ്സിലാക്കുന്നത്.

ഏതായാലും കണ്ടത്തില്‍ മാപ്പിളമാര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഈ വിഷയത്തില്‍ സഭയുടെ ''കത്തിക്കല്‍ പ്രതിഷേധം'' തീര്‍ച്ചയായും നശീകരണത്തിന്റെ ഭാഷയായി വിലയിരുത്തേണ്ടതില്ല. ക്രിസ്തീയ സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഷ തന്നെയാണ് ഇതില്‍ തെളിയുന്നത്.

ഈ കത്തിക്കല്‍ നടന്ന് രണ്ടു ദിവസങ്ങള്‍ ആയിട്ടും കണ്ടത്തില്‍ മുതലാളിമാരുടെ ബിസിനസ്സ് പൊലിപ്പിക്കാന്‍ ന്യായീകരിക്കാന്‍ ''മൂട് താങ്ങി പ്രസ്താവന'' ഇറക്കാന്‍ ക്രിസ്തീയ നേതാക്കള്‍ ഇതുവരെ തയ്യാറായില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഇനിയിത് ആവര്‍ത്തിച്ചാല്‍ തൊഴിലാളികള്‍ മാത്രമല്ല, കണ്ടത്തില്‍ കുടുംബം നേരിട്ട് പ്രതിഷേധത്തിന്റെ ചൂട് അറിയുകയും ചെയ്യും.

മനോരമയ്ക്ക് ഇത്തരം അബദ്ധങ്ങള്‍ പറ്റാറില്ല. മനോരമ, ''നിരന്തരം നിര്‍ഭയം'' നടത്തിപ്പോരുന്ന അവഹേളനം ഒന്നുമല്ലയിത്. തീര്‍ത്തും ഒറ്റപ്പെട്ട ഒരു സംഭവം മാത്രമാണ്. മനോരമയുടെ ക്രിസ്തീയപക്ഷപാതിത്വവും അജണ്ടകളും ''സേവനവും'' സഭയ്ക്ക് ബോധ്യമില്ലാത്തതും അല്ല.

എങ്കിലും സ്വയം അപമാനം സഹിച്ച് ന്യായീകരിച്ച് മെഴുകി തങ്ങളുടെ ലേബലില്‍ / അക്കൗണ്ടില്‍ ആരും ബിസിനസ്സ് കൊഴുപ്പിക്കേണ്ട എന്ന നിലപാട്, അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഉതകുന്ന, രാഷ്ടീയമുക്തമായ ശരിയായ നിലപാട് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.

ഡോ: ഭാര്‍ഗവ റാംപ്രതിഷേധം, ഭാര്‍ഗവ റാം, പ്രതിഷേധം

Tags:    

Similar News