വീണ ജോര്‍ജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമം നടക്കുന്നു; മരിച്ച ബിന്ദുവിന്റെ ബന്ധുക്കളെ കാണേണ്ട സമയത്ത് കാണും; മന്ത്രിമാരെ ന്യായീകരിച്ചു മന്ത്രി ആര്‍ ബിന്ദു

വീണ ജോര്‍ജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമം നടക്കുന്നു

Update: 2025-07-04 07:56 GMT

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിലെ രക്ഷാപ്രവര്‍ത്തന വീഴ്ച്ചയില്‍ മന്ത്രിമാരെ ന്യായീകരിച്ച് ആര്‍. ബിന്ദു. ആരോഗ്യമേഖലയ്ക് വേണ്ടി രാപകല്‍ അധ്വാനിക്കുന്ന വ്യക്തിയാണ് മന്ത്രി വീണാ ജോര്‍ജ്. വീണ ജോര്‍ജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആര്‍.ബിന്ദു പ്രതികരിച്ചു.

മന്ത്രിമാര്‍ക്കെതിരായ വിമര്‍ശനം അപലപനീയമാണെന്നും കെട്ടിടം പഴയതാണെന്നും ആരും പ്രവേശിക്കേണ്ട എന്ന മുന്നറിയിപ്പുണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച ബിന്ദുവിന്റെ ബന്ധുക്കളെ കാണേണ്ട സമയത്ത് കാണുമെന്നും എല്ലാത്തിലും കൃത്യമായി ഇടപെടുന്ന സര്‍ക്കാറാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News