ഇപ്പോള്‍ പെയ്യുന്നത് തുലാവര്‍ഷക്കാറ്റിന്റെ ഭാഗമായുള്ള മഴ; തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും മഴയായേക്കും; കാലവര്‍ഷം തുടരും
തിരുവനന്തപുരം: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെതുടര്‍ന്നു കേരളത്തില്‍ വീണ്ടും മഴ ശക്തിപ്പെടാന്‍ സാധ്യത. ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ ശക്തിപ്പെട്ട് ഇന്ത്യന്‍ തീരത്തേക്കെത്താമെന്നാണ് നിഗമനം.
വെള്ളിയാഴ്ചയോടെ കേരളത്തില്‍ മഴയെത്തുമെന്നാണ് സൂചന. ശനിയാഴ്ച കേരളത്തില്‍ മിക്ക ജില്ലകളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ചയും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ന്യൂനമര്‍ദം ബുധനാഴ്ച തമിഴ്‌നാടിനോട് ഏറെ അടുത്തെത്തുമെന്നാണ് കരുതുന്നത്. ഇതിനാലാണ് കേരളത്തില്‍ മഴ പ്രതീക്ഷിക്കുന്നത്.
തുലാവര്‍ഷക്കാറ്റിന്റെ ഭാഗമായുള്ള മഴയാണ് കേരളത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലമുള്ള മഴ വ്യാഴാഴ്ചയോടെയെ എത്തൂ എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.