സംസ്ഥാനത്തെ മഴ അലർട്ടിൽ മാറ്റം; ഇന്ന് രണ്ട് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത; നാളെ എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

Update: 2024-10-08 13:23 GMT

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റമെന്ന് റിപ്പോർട്ടുകൾ. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തീയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ അലർട്ടുകൾ പിൻവലിച്ചു.

ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് പുതുക്കിയ അറിയിപ്പ് പ്രകാരം ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത എന്നാണ് പ്രവചിച്ചിരിക്കുന്നത്.

തെക്കൻ കേരളത്തിന്‌ മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിലാണ് ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമായത്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

Tags:    

Similar News