വയനാടിന് വേണ്ടത് നിക്ഷേപങ്ങളും തൊഴിലും; വിനോദ സഞ്ചാരിയായ എംപിയെയല്ല; രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ച് ഒളിച്ചോടി: വിമര്‍ശിച്ചു രാജീവ് ചന്ദ്രശേഖര്‍
വയനാടിന് വേണ്ടത് നിക്ഷേപങ്ങളും തൊഴിലും
കല്‍പ്പറ്റ: വ്യാവസായികമായും അടിസ്ഥാന സൗകര്യങ്ങളിലും പിന്നാക്കം നില്‍ക്കുന്ന വയനാടിന് വേണ്ടത് കൂടുതല്‍ നിക്ഷേപങ്ങളും യുവാക്കള്‍ക്ക് തൊഴിലവസരങ്ങളുമാണെന്നും മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ''വല്ലപ്പോഴും വന്ന് പോകുന്ന ടൂറിസ്റ്റ് എം പിയെ അല്ലെ വയനാടിന് ആവശ്യപ്പെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുമ്പോള്‍ കൂടെയുണ്ടാകുന്ന എംപിയാണ് വയനാടിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ പ്രചരണത്തിന് എത്തിയപ്പോള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു രാജീവ്.
കപട വാഗ്ദാനങ്ങള്‍ നല്‍കി കടന്നു കളയുന്ന കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. വിശ്വസിച്ച് സ്‌നേഹം നല്കിയ വയനാട്ടുകാരെ വഞ്ചിച്ച് ഒളിച്ചോടുകയാണ് അദ്ദേഹം ചെയ്തത്. അഞ്ച് വര്‍ഷത്തിനിടെ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, വയനാട്ടിലെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള ഒരു ശ്രമം പോലും അദ്ദേഹം നടത്തിയില്ല. ദുരന്തങ്ങളില്‍ നിഷ്‌ക്രിയനായ, കര്‍ഷകരെ വഞ്ചിച്ച, വികസനമോ, തൊഴിലോ കൊണ്ടുവരാന്‍ കഴിയാത്തൊരു എംപിയായിരുന്നു അദ്ദേഹം. രാഹുല്‍ മടങ്ങുമ്പോള്‍ കുടുംബാധിപത്യത്തിന്റെ പുതിയ പ്രതിനിധിയാകാന്‍ പ്രിയങ്ക എത്തുകയാണ്.
മറുവശത്ത് ജീവിതത്തില്‍ സ്വന്തം പ്രയത്‌നം കൊണ്ട് ഉയര്‍ന്ന് വന്ന നവ്യ ഹരിദാസ് വയനാടിന്റെ പുതിയ പ്രതീക്ഷയാണ്. നാടിനെയും നാട്ടുകാരെയും അറിയുന്ന, അവരുടെ ഭാഷ പറയുന്ന, അവര്‍ക്കൊപ്പം മുഴുവന്‍ സമയവും ഉണ്ടാകുമെന്ന് ഉറപ്പുള്ളൊരു നേതാവ്. വയനാടിന് വേണ്ടത് ഇങ്ങനെയൊരാളെയാണ്, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.