ആരുമില്ലാത്ത തക്കം നോക്കി വീട്ടിൽ കയറി; 85കാരിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ; വലയിലായത് കൂനിയോടുകാരൻ ജയപ്രകാശ്
By : സ്വന്തം ലേഖകൻ
Update: 2025-10-22 07:09 GMT
കോഴിക്കോട്: പേരാമ്പ്രയിൽ ആരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലേരി സ്വദേശിയായ കൂനിയോട് ചെറുവലത്ത് ജയപ്രകാശ് (54) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
വയോധിക തനിച്ചുള്ള സമയം മുതലെടുത്താണ് പ്രതി വീട്ടിൽ അതിക്രമിച്ചു കയറിയതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ച വയോധികയുടെ ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പോലീസ് മുയിപ്പോത്ത് വെച്ചാണ് പിടികൂടിയത്. പേരാമ്പ്ര ഇൻസ്‌പെക്ടർ ജംഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.