ശിവഗിരിയില്‍ എത്തുന്ന ഗുരുഭക്തരെ വലിപ്പ ചെറുപ്പ വെത്യാസം നോക്കിയല്ല സമാധിയില്‍ പ്രവേശനം അനുവദിയ്ക്കുന്നത്; ഗവര്‍ണര്‍ ആനന്ദബോസിനെ ശിവഗിരിയിലേക്ക് ക്ഷണിച്ച് ആര്‍ സി രാജീവ്

Update: 2026-01-06 06:00 GMT

തിരുവനന്തപുരം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിനെ ശിവഗരിയിലേക്ക് ക്ഷണിച്ച് ശ്രീനാരായണീയ പ്രവര്‍ത്തകനായ ആര്‍ സി രാജീവ്. ഗവര്‍ണ്ണര്‍ പദവിയില്‍ ഇരിക്കുന്ന അങ്ങ് ഞാന്‍ ഒരു നായരാണന്നും കരയോഗമാണ് എല്ലാം എന്നും പറയുന്നത് സ്വന്തം പദവിയ്ക്ക് ചേര്‍ന്നതാണോയെന്ന് സ്വയം വിലയിരുത്തുക എന്നും രാജീവ് പറയുന്നു. മന്നം സമാധിയിലെ പുഷ്പാര്‍ച്ചനാ വിവാദത്തിന് പിന്നാലെയാണ് ആര്‍സി രാജീവിന്റെ പോസ്റ്റ്.

ആര്‍സി രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ബഹു : ഗവര്‍ണ്ണര്‍ ആനന്ദബോസ് സാറിന് ഗുരുദേവ സന്നിധിയിലേക്ക് സ്വാഗതം :

ശിവഗിരിയിലെ ശ്രീനാരായണ ഗുരുദേവ സമാധി മന്ദിരത്തില്‍ തൊഴുന്നതിന് ആരുടെയും അനുവാദം അങ്ങയ്ക്ക് വേണ്ട . ശിവഗിരിയില്‍ ഒരു ഗേറ്റ് കീപ്പറുടെയും അനുവാദത്തിന് വേണ്ടി അങ്ങ് കാത്ത് നില്‍ക്കേണ്ട കാര്യവുമില്ല . സമാധി മന്ദിരം തുറന്നിരിക്കുന്ന ഏത് സമയത്തും ഭഗവാന്‍ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളില്‍ അങ്ങേയ്ക്ക് നമസ്‌ക്കരിക്കാം. ശിവഗിരിയില്‍ എത്തുന്ന ഗുരുഭക്തരെ വലിപ്പ ചെറുപ്പ വെത്യാസം നോക്കിയല്ല സമാധിയില്‍ പ്രവേശനം അനുവദിയ്ക്കുന്നത് .

അതുകൊണ്ട് ബഹു : ഗവര്‍ണ്ണര്‍ ആനന്ദബോസ് സാറിന്റെ ഉളളിലുള്ള ജാതി ചിന്ത മാറ്റി വെച്ചിട്ട് ശിവഗിരിയിലെ ഗുരുദേവ സമാധിയില്‍ വന്ന് പ്രാര്‍ത്ഥിയ്ക്ക് . ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠര്‍ ഗവര്‍ണ്ണര്‍ എന്ന നിലയ്ക്ക് അങ്ങേയ്ക്ക് നല്‍കേണ്ട എല്ലാ ബഹുമാനവും നല്‍കുമെന്നാണ് എന്റെ വിശ്വാസം :

NB: ഗവര്‍ണ്ണര്‍ പദവിയില്‍ ഇരിക്കുന്ന അങ്ങ് ഞാന്‍ ഒരു നായരാണന്നും കരയോഗമാണ് എല്ലാം എന്നും പറയുന്നത് സ്വന്തം പദവിയ്ക്ക് ചേര്‍ന്നതാണോയെന്ന് സ്വയം വിലയിരുത്തുക

ആര്‍.സി.രാജീവ്

Similar News