കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിൽ ഉഗ്ര ശബ്ദം; നോക്കുമ്പോൾ കൂറ്റൻ ഒരു അതിഥി; പാലക്കാട് പോത്തിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
By : സ്വന്തം ലേഖകൻ
Update: 2026-01-07 14:00 GMT
പാലക്കാട്: കിഴക്കഞ്ചേരി വാൽകുളമ്പിൽ കിണറ്റിൽപ്പെട്ട പോത്തിനെ രക്ഷിച്ചു. വടക്കഞ്ചേരി അഗ്നിരക്ഷാസേനയാണ് പോത്തിനെ രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പോത്ത് കിണറ്റിൽ വീണ് കുടുങ്ങിപ്പോയത്. വെട്ടിക്കൽ ശകുന്തളയുടെ ഒരു വയസ്സോളം പ്രായമുള്ള പോത്താണ് കിണറ്റിൽ അകപ്പെട്ടത്.
പിന്നീട് വടക്കഞ്ചേരി രക്ഷാസേന എത്തി ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തുകയായിരുന്നു. കുടിവെള്ളമടക്കം ഉപയോഗിക്കുന്ന കിണറ്റിലാണ് പോത്ത് വീണത്. ഏകദേശം 20 അടിയോളം താഴ്ചയുള്ള കിണർ കൂടിയാണ് ഇത്.