കള്ളന്മാരെ പേടിച്ച് പണം സൂക്ഷിച്ചത് അരിച്ചാക്കില്‍; അരിയെന്ന് കരുതി പണച്ചാക്ക് വിറ്റ് കടയിലെ ജീവനക്കാരന്: പുലിവാല് പിടിച്ച് ചെന്നൈയിലെ കച്ചവടക്കാരന്
കള്ളന്മാരെ പേടിച്ച് പണം സൂക്ഷിച്ചത് അരിച്ചാക്കില്‍; അരിയെന്ന് കരുതി പണച്ചാക്ക് വിറ്റ് കടയിലെ ജീവനക്കാരന്
ചെന്നൈ: കള്ളന്മാരെ പേടിച്ച് കച്ചവടക്കാരന് പണം സൂക്ഷിച്ചിരുന്നത് അരിച്ചാക്കില്‍. ഉടമസ്ഥന് ഇല്ലാതിരുന്ന സമയത്ത് അരിയെന്ന് കരുതി പണച്ചാക്ക് വിറ്റ് കടയിലെ ജീവനക്കാരന്. ഉടമസ്ഥന് തിരികെ എഥ്തി പരിശോധിച്ചപ്പോഴാണ് പണം അടങ്ങിയ ചാക്ക് നഷ്ടമായ വിവരം അറിയുന്നത്. കടലൂര്‍ വടലൂരില്‍ അരിക്കച്ചവടം നടത്തുന്ന ഷണ്‍മുഖമാണു പണം ചാക്കിലാക്കി സൂക്ഷിച്ച് പുലിവാല് പിടിച്ചത്.
ഷണ്മുഖം ഇല്ലാതിരുന്ന സമയത്ത് അരി വാങ്ങാനെത്തിയാള്ക്കു കടയിലെ ജോലിക്കാരന് പണമടങ്ങിയ ചാക്ക് അരിയെന്ന് കരുതി വില്‍ക്കുക ആയിരുന്നു. പിന്നീട്, ഷണ്മുഖം കടയിലെത്തിയപ്പോഴാണു പണം നഷ്ടമായ വിവരം തിരിച്ചറിഞ്ഞത്. കടയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ, ചാക്കുമായി പോയ ആളെ തിരിച്ചറിഞ്ഞ ഷണ്മുഖം ഉടന്‍ തന്നെ അയാളുടെ വീട്ടിലെത്തി.
എന്നാല്‍, 10 ലക്ഷം രൂപ മാത്രമാണു ചാക്കിലുണ്ടായിരുന്നതെന്നു വീട്ടുകാര്‍ പറഞ്ഞതോടെ അതില്‍ കൂടുതല്‍ പണമുണ്ടായിരുന്നെന്ന പേരില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നു ഷണ്മുഖം വടലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
പണം, ചാക്ക്്, അരി, money