വീടിന്റെ മുൻ വാതിൽ തന്നെ കുത്തിത്തുറന്ന് കയറിയ കള്ളന്മാർ; മുറിയിലെ അലമാര തുറന്ന് സ്വർണം അടിച്ചെടുത്തു; അടുക്കളയിൽ കയറിയതും നടന്നത് മറ്റൊന്ന്; പോലീസ് അന്വേഷണം തുടങ്ങി
By : സ്വന്തം ലേഖകൻ
Update: 2025-11-24 09:37 GMT
തിരുവനന്തപുരം: നെടുമങ്ങാട് വീണ്ടും മോഷണം. ആനാട് ഊരാളിക്കോണം ഹുബാമയിൽ റീജ സുലൈമാന്റെ വീട്ടിലാണ് ആളില്ലാത്ത സമയത്ത് മോഷണം നടന്നത്. മുൻവാതിലിന്റെ പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 14 പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു.
അടുക്കളയിൽ ഉണ്ടായിരുന്ന കോഴിമുട്ടകളും മോഷ്ടാവ് കൊണ്ടുപോയി. സമീപത്തെ ചന്ദ്രമോഹനദാസിന്റെ വീട്ടിൽ നടന്ന മോഷണവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്ന് നെടുമങ്ങാട് പോലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.