സന്നിധാനത്ത് അയ്യനെ ഒരു നോക്ക് കാണാനെത്തുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; മണിക്കൂറുകള്‍ ക്യൂ നിന്ന് ഭക്തർ; രണ്ട് ദിവസം കൊണ്ട് ദർശനം നടത്തിയത് ഒരു ലക്ഷത്തിനടുത്തെന്ന് കണക്കുകൾ

Update: 2025-12-10 13:42 GMT

പത്തനംതിട്ട: ഒരു ചെറിയ ഇടവേളക്ക് ശേഷം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് വീണ്ടും വർദ്ധിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷത്തിലധികം ഭക്തരാണ് സന്നിധാനത്ത് ദർശനം നടത്തിയത്. തിങ്കളാഴ്ച 1,10,979 പേരും തൊട്ടടുത്ത ദിവസം 97,000-ത്തിലധികം പേരും ദർശനം നടത്തി. ഇതോടെ ഈ സീസണിലെ ആകെ തീർത്ഥാടകരുടെ എണ്ണം 23 ലക്ഷത്തോട് അടുക്കുകയാണ്.

തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ നടപ്പന്തലിലും മറ്റും ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പമ്പയിൽ നിന്ന് തീർത്ഥാടകരെ ബാച്ചുകളാക്കിയാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. പതിനെട്ടാംപടി വഴി മിനിറ്റിൽ 75 പേരെ വീതം കയറ്റിവിട്ടാണ് പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കാനനപാത വഴിയുള്ള പ്രവേശനം ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ അനുവദിക്കൂ എന്ന നിയന്ത്രണം തുടരുകയാണ്.

Tags:    

Similar News