ആ സ്കൂൾ ബസ് അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥ തന്നെ; റോഡിന് സൈഡ് വാൾ കെട്ടുന്നതിനും റോഡിൻ്റെ വശങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കാനും ഇനിയെങ്കിലും അധികൃതർ തയ്യാറാകണമെന്ന് ബി.ജെ.പി
By : സ്വന്തം ലേഖകൻ
Update: 2025-06-03 13:01 GMT
നഗരൂർ: വെള്ളല്ലൂർ ഗവൺമെൻ്റ് എൽ.പി സ്കൂൾ ബസ് അപകടത്തിന് കാരണമായത് അധികൃതരുടെ അനാസ്ഥയാണെന്ന് തുറന്നടിച്ച് ബിജെപി. ബി ജെ പി നഗരൂർ പഞ്ചായത്ത് കമ്മറ്റിയാണ് കുറ്റപ്പെടുത്തിയത്. വയൽവാരം റോഡിൽ സൈഡ് വാൾ കെട്ടുന്നതിനോ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനോ പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് ബി ജെ പി പഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷൻ സോജ് മാത്തയിലും ജനറൽ സെക്രട്ടറി ആദർശ് വെള്ളല്ലൂരും വ്യക്തമാക്കി.
ഇരുപതോളം കുട്ടികളുമായി സ്കൂളിലേക്ക് വരുമ്പോഴാണ് വെള്ളല്ലൂർ ഗവൺമെൻ്റ് എൽ.പി സ്കൂളിലെ സ്കൂൾ ബസ് അപകടത്തിൽപെട്ടത്. ഈ അപകടം അധികൃതരുടെ കണ്ണ് തുറപ്പിക്കണമെന്നും ഇനിയെങ്കിലും ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെടുകയും ചെയ്തു.