ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് കത്തിച്ചാമ്പലായ മൂന്ന് വണ്ടികൾ; ചെങ്കോട്ടുകോണത്ത് വൻ തീപിടുത്തം; മൂന്ന് സ്‌കൂൾ ബസുകൾ തീഗോളമായി; പിന്നിലെ കാരണം വ്യക്തമല്ല

Update: 2026-02-23 00:50 GMT

തിരുവനന്തപുരം: ചെങ്കോട്ടുകോണത്തെ തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മൂന്ന് സ്കൂൾ ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്ക് തീപിടിച്ചത്.

തീ ആളിക്കത്തുന്നത് കണ്ട സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തം ഉണ്ടാകുമ്പോൾ ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്.

അഗ്നിബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Tags:    

Similar News