സ്കൂൾ കുട്ടികളുമായി പോയ ബസിന് ഫിറ്റ്നസില്ല; ടെസ്റ്റ് മുടങ്ങിയിട്ട് രണ്ടു മാസം; കടുത്ത നടപടിയുമായി ആർ.ടി.ഒ; സ്കൂൾ ബസ് പിടിച്ചെടുത്തു; ഡ്രൈവർക്കെതിരെ കേസെടുത്തു

Update: 2025-03-13 14:09 GMT

തൃശൂർ: ഫിറ്റ്നസില്ലാതെ റോഡിൽ ഇറങ്ങിയ സ്കൂൾ ബസിന് എട്ടിന്റെ പണി. അരിമ്പൂരിൽ ഓടിയ സ്കൂൾ ബസ് ആണ് പിടിച്ചെടുത്തത്. സ്കൂൾ ബസ് സൗകര്യം ഇല്ലാത്തതിനാൽ അരിമ്പൂർ ഗവ. യു.പി സ്കൂൾ അധികൃതർ ഏർപ്പെടുത്തിയ വാഹനമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്തതിനാൽ പിടിച്ചെടുത്തത്. സർക്കാർ സ്കൂളിലെ 27 വിദ്യാർഥികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്.

വാഹനത്തിന്റെ ഫിറ്റ്നസ് ടെസ്റ്റ് മുടങ്ങിയിട്ട് രണ്ടു മാസമായി. തൃശൂർ ആർ.ടി.ഒ എൻഫോഴ്സ്മെന്റാണ് വാഹനം പിടികൂടിയത്. ഡ്രൈവർക്ക് എതിരെ കേസ് എടുക്കുകയും ചെയ്തു. കുട്ടികളെ വീട്ടിൽ എത്തിക്കാൻ മറ്റൊരു വണ്ടി ഉദ്യോഗസ്ഥർ ഏർപ്പാടാക്കി.

Tags:    

Similar News