കാസർകോട് ശുചിത്വ മിഷന്റെ ബോധവൽക്കരണ പരിപാടി തടഞ്ഞു; അക്രമം നമസ്കാര സമയത്ത് പരിപാടി അനുവദിക്കില്ലെന്ന പേരിൽ; എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-11-21 17:14 GMT
കാസർകോട്: ഉളിയത്തടുക്ക ടൗണിൽ വെച്ച് ശുചിത്വ മിഷന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഒരു സംഘം തടഞ്ഞു. ജുമാ നമസ്കാരത്തിന്റെ സമയത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനിതകൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ കയ്യേറ്റം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.