ശബരിമലയ്ക്ക് സമീപം ചാലക്കയത്ത് രണ്ടു കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; അഞ്ച് തീര്‍ത്ഥാടകര്‍ക്കും ഡ്രൈവര്‍മാര്‍ക്കും അടക്ക് ഏഴു പേര്‍ക്ക് പരിക്ക്

ചാലക്കയത്ത് രണ്ടു കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു ഏഴു പേര്‍ക്ക് പരിക്ക്

Update: 2024-12-17 00:07 GMT

ശബരിമല: ശബരിമലയ്ക്ക് പോയ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. ചാലക്കയത്തിനു സമീപമുണ്ടായ അപകടത്തില്‍ അഞ്ച് തീര്‍ഥാടകര്‍ക്കും രണ്ടു ബസിലെയും ഡ്രൈവര്‍മാര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ പമ്പ ഗവ.ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രാത്രി 2 മണിയോടെയാണ് അപകടം. പമ്പയില്‍ നിന്ന് എരുമേലിക്കു പോയ ഫാസ്റ്റ് പാസഞ്ചറും നിലയ്ക്കല്‍ നിന്നു പമ്പയിലേക്കു വന്ന ചെയിന്‍ സര്‍വീസ് ബസുമാണ് കൂട്ടിയിടിച്ചത്. രണ്ടു ബസിലും നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്നു പമ്പ - നിലയ്ക്കല്‍ റൂട്ടില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. പുലര്‍ച്ചേ സന്നിധാനത്ത് എത്തി ദര്‍ശനം നടത്താന്‍ ആഗ്രഹിച്ച തീര്‍ഥാടകര്‍ വഴിയില്‍ കൂടുങ്ങി.

Tags:    

Similar News