'മകനെ..നീ കയറിയിരുന്ന് ഓടിക്ക്..'; കോഴിക്കോട് ടിപ്പറുമെടുത്ത് കുട്ടി റോഡിലിറങ്ങി; തലയിൽ കൈവച്ച് വഴിയാത്രക്കാർ; പോലീസ് കണ്ടതും നടന്നത്; ലൈസൻസ് ഇല്ലാതെ ലോറിയോടിച്ച 17കാരൻ പിടിയിൽ; അച്ഛനെതിരെയും കേസ്

Update: 2025-01-26 07:10 GMT

കോഴിക്കോട്: ലൈസൻസ് പോലും ഇല്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടി ലോറിയും എടുത്ത് റോഡിലിറങ്ങിയത് ആശങ്ക പരത്തി. ഇതോടെ വഴിയാത്രക്കാർ അടക്കം പേടിച്ച് റോഡ് വശത്തേക്ക് മാറി നിന്നു. ടിപ്പർ ലോറിയുമായിട്ടാണ് 17കാരൻ റോഡിലിറങ്ങിയത്. കോഴിക്കോട്ടെ കല്ലാച്ചിയിൽ വാണിയൂർ റോഡിലാണ് സംഭവം. കുട്ടിയെ നാദാപുരം പൊലീസ് പിടികൂടി. കുട്ടിയുടെ പിതാവ് നജീബിന്‍റെ (46) പേരിൽ കേസെടുത്തു. ലോറിയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതേസമയം, ആലപ്പുഴ ചേർത്തലയിൽ എംവിഡി പിക്കപ്പ് വാഹനം തടഞ്ഞതോടെ 12കാരൻ ഓടിരക്ഷപ്പെട്ടു. വഴിയോര കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. മായിത്തറയിൽ മോട്ടോര്‍ വാഹന വകുപ്പ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

Tags:    

Similar News