ജ്യൂസ് കടയിലെത്തുന്ന ആൺകുട്ടികളോട് മോശമായി പെരുമാറുന്നു; ലൈംഗികാതിക്രമ കേസിൽ ഇതര സംസ്ഥാനക്കാരന്‍ അറസ്റ്റിൽ; സംഭവം എറണാകുളത്ത്

Update: 2025-11-06 07:12 GMT

കൊച്ചി: ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. എറണാകുളം വടക്കേക്കരയിൽ ഇതര സംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അസം ദിസ്പൂർ സ്വദേശി കമാൽ ഹുസൈനാണ് അറസ്റ്റിലായത്.

ഇയാൾക്കെതിരെ നാല് പേരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കൂടുതൽ കുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും പോലീസ് വ്യക്തമാക്കി.

Tags:    

Similar News