കണ്ണൂരില്‍ എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ അക്രമം; കോണ്‍ഗ്രസ് കൊടിമരവും കെ സുധാകരന് അനുകൂലമായ ഫ്‌ലക്‌സും തകര്‍ത്തു

കോണ്‍ഗ്രസ് കൊടിമരവും കെ സുധാകരന് അനുകൂലമായ ഫ്‌ലക്‌സും തകര്‍ത്തു

Update: 2025-05-16 10:45 GMT

കണ്ണൂര്‍: രക്തസാക്ഷി ധീരജിനെ അപമാനിച്ച കെ എസ് യു - യൂത്ത് കോണ്‍ഗ്രസ്സ് നടപടിയില്‍ പ്രതിഷേധിച്ച്എസ് എഫ് ഐ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വ്യാപക അക്രമം .കോണ്‍ഗ്രസ് കൊടിമരവും സുധാകരന് അനുകൂലമായി ഉയര്‍ത്തിയ ഫ്‌ലക്‌സ് ബോര്‍ഡും തകര്‍ത്തു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ കോണ്‍ഗ്രസ് കൊടിമരമാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിഴുതുമാറ്റിയത്. താലൂക്ക് ഓഫീസിന് മുന്‍വശം കെ എസ് തുടരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പടയാളികള്‍ എന്ന പേരില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുമാണ് തകര്‍ത്തത്.

ധീരജിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുദ്രാവാക്യം വിളിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പട്ടത്ത് പ്രകടനം നടത്തിയതില്‍ പ്രതിധിച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കെ എസ് ആര്‍ ടി സി പരിസരം കേന്ദ്രീകരിച്ച്മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റിലേക്ക് നടത്തിയ മാര്‍ച്ചിന് ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍ , ജില്ലാ പ്രസിഡണ്ട് ടിപി അഖില നേതാക്കളായ കെ നിവേദ് , ജോയല്‍ തോമസ്, സനന്ത്കുമാര്‍ , സ്വാതി പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എന്നാല്‍ കണ്ണൂരില്‍ എസ്.എഫ്.ഐ പ്രതിഷേധപ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ പിഴുത് മാറ്റിയത് കോണ്‍ഗ്രസ് കൊടിമരല്ലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് വിമത നേതാവും കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള രാജീവ് ജികള്‍ച്ചറല്‍ ഫോറം സ്ഥാപിച്ച കൊടിമരമാണ് പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ പിഴുതു മാറ്റിയത്.

കോണ്‍ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ചായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൊടിമരം പിഴുത് ചുമലിലേറ്റി കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തിയത്. പ്രകടനത്തിനിടെ കെ സുധാകരന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡും നശിപ്പിച്ചിരുന്നു. ഇടുക്കി എന്‍ജിനിയറിങ് കോളേജിലെ രക്തസാക്ഷി ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനെതിരെയാണ് കണ്ണൂര്‍ നഗരത്തില്‍ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയത്.

Tags:    

Similar News