ശബരിമല സന്നിധാനത്ത് ഭക്തജന പ്രവാഹം; മണ്ഡല പൂജ ദിവസം തിരക്ക് നിയന്ത്രിക്കണം; നടപടിയെടുത്ത് അധികൃതർ; സ്പോട്ട് ബുക്കിംഗ് 5000 ആക്കും; മകരവിളക്കിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കും; തീരുമാനവുമായി ദേവസ്വം ബോർഡ്

Update: 2024-12-21 10:35 GMT

പത്തനംതിട്ട: ഈ വർഷത്തെ ശബരിമല തീർത്ഥാടനം തുടങ്ങിയതുമുതൽ വൻ ഭക്തജനത്തിരക്കാണ് ശബരിമല സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഭഗവാനെ ഒന്ന് നേരിൽ കാണാൻ സംസ്ഥാനത്ത് നിന്ന് അകത്തും പുറത്തുമായി ലക്ഷകണക്കിന് ഭക്തരാണ് ഒഴുകുന്നത്. ഇപ്പോഴിതാ മണ്ഡല പൂജ ദിവസം അനുബന്ധിച്ച് അന്നത്തെ ഭക്തജന തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി സർക്കാർ.

'തങ്ക അങ്കി' ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബർ 25ന് 50,000 തീർത്ഥാടകർക്ക് മാത്രമേ വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുമതി നൽകുകയുളളു. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കില്ല.

പക്ഷേ 5000 ആക്കി പരിമിതപ്പെടുത്താനും ദേവസ്വം ബോർഡ് തീരുമാനിച്ചു. 25,26 തീയയതികളിലാണ് നിയന്ത്രണം. നിലവിൽ 20,000ൽ അധികം പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തുന്നത്. മകരവിളക്ക് ദിവസമായ ജനുവരി 14 ന് സ്പോട്ട് ബുക്കിംഗ് പൂർണമായി ഒഴിവാക്കും.  

Tags:    

Similar News