ഷെയർ മാർക്കറ്റിംഗ് തട്ടിപ്പ്; തട്ടിയത് ലക്ഷങ്ങൾ; പണം വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചു; സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി പിടിയിൽ; സമാനമായ വേറെയും പരാതി പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് പോലീസ്
ആലപ്പുഴ: ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് കൂടുതൽ ലാഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പണം കബിളിപ്പിച്ച കേസിൽ പിടിയിലായ പ്രതിയിൽ നിന്നും പുറത്തു വന്നത് വൻ തട്ടിപ്പ്. രാമങ്കരി സ്വദേശിയിൽ നിന്നും 7 ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയത്. രാമങ്കരി പോലീസാണ് പ്രതിയെ പിടികൂടിയത്. കോട്ടയം കുറിച്ചി സ്വദേശി മെജോ എം മൈക്കൾ (43) നെയാണ് പോലീസ് പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയാണ് തൃപ്പുണിത്തറയിൽ നിന്നും പോലീസ് പ്രതിയെ കണ്ടെത്തിയത് .
പിടിയിലായക്ക് പ്രതിക്കെതിരെ വേറെയും പരാതികൽ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരി സ്വദേശിയിൽ നിന്നും ഇയാൾ 14 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുള്ളതായും പണം വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളതായും പരാതിയുണ്ട്.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതിയുടെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളെ കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതായിട്ടുണ്ടെന്നും രാമങ്കരി പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. കൂടാതെ ഇതേ രീതിയിൽ വേറെയും ആളുകളുടെ കയ്യിൽ നിന്നും പണം തട്ടിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
രാമങ്കരി പോലീസ് ഇൻസ്പെക്ടർ വി ജയകുമാന്റെ നേതൃത്വത്തിൽ എസ് ഐ ജിജു, ജി എസ് ഐ പ്രേംജിത്ത്, ഷൈലകുമാർ, സി പി ഒ സുഭാഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.