ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് അപകടം; വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ; വ്യാപക നാശനഷ്ടം; സംഭവം ഇടുക്കിയിൽ
By : സ്വന്തം ലേഖകൻ
Update: 2024-12-19 03:46 GMT
ഇടുക്കി: വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അഗ്നിബാധ ഉണ്ടായത്. 12 ൽപരം ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ കട പൂർണമായും കത്തിനശിച്ചതയാണ് വിവരം.
സമീപസ്ഥാപനങ്ങളിലേയ്ക്കും തീ പടർന്ന് പിടിച്ചു. തങ്കമണി കല്ലുവിളപുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. പുലർച്ച 5.50 നോടെയാണ് അഗ്നിബാധ ഉണ്ടായത്.
കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പാചകവാതക സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിരുന്നതാണ് വൻ അഗ്നിബാധയ്ക്ക് കാരണമായത്.സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.