കടയിലെ സ്പെഷ്യൽ പഴംപൊരിക്ക് രുചി വ്യത്യാസം; പരിശോധനയിൽ ആളുകൾ ഞെട്ടി; പലഹാരങ്ങളുണ്ടാക്കുന്നത് പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണയിൽ; കടുത്ത നടപടി

Update: 2025-04-23 13:38 GMT

കൊല്ലം: കടയില്‍ പലഹാരം ഉണ്ടാക്കാൻ ഉപയോഗിച്ചത് പ്ലാസ്റ്റിക് ഉരുക്കിചേര്‍ത്ത എണ്ണയിൽ. കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തെ കടയിലാണ് സംഭവം നടന്നത്. ഇതരസംസ്ഥാന​തൊഴിലാളികൾ നടത്തുന്ന പലഹാരക്കടയിൽ കൊല്ലം കോർപറേഷൻ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഗുരുതര വീഴ്ച കണ്ടുപിടിച്ചത്.

പരിശോധനയിൽ പ്ലാസ്റ്റിക് ഉ​രുക്കി ചേര്‍ത്ത എണ്ണയിൽ തയാറാക്കിയ പഴംപൊരിയും കണ്ടെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് തുടങ്ങിയ സ്ഥാപനത്തിലുപയോഗിക്കുന്ന എണ്ണയുടെ കാര്യത്തില്‍ സംശയം തോന്നിയ നാട്ടുകാരുടെ പരാതിയിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.കൊല്ലം എസ്എംപി റോഡില്‍ പ്രവർത്തിക്കുന്ന കടയ്ക്ക് മതിയായ രേഖകളോ, തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനിലേക്കടക്കം ഇവിടെ നിന്ന് പലഹാരങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുള്ള ഇത്തരം പ്രവണതകള്‍ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Tags:    

Similar News