പൊന്മുടിയിൽ ജലാശയത്തിൽ നിന്നും രണ്ടുമാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി; പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-10-08 12:25 GMT

ഇടുക്കി: പൊന്മുടി കൊമ്പൊടിഞ്ഞാൽ ഭാഗത്തെ ജലാശയത്തിൽനിന്നു രണ്ടുമാസം പഴക്കമുള്ളതെന്നു സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. ജലാശയത്തിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടർന്നാണ് അസ്ഥികൂടം പുറത്തുകണ്ടത്. അസ്ഥികൂടം പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.

വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചു. പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അസ്ഥികൂടം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Tags:    

Similar News