കാറിന്റെ താക്കോലുമെടുത്ത് കുഞ്ഞൻ വണ്ടിക്കുള്ളിൽ കയറി; കുസൃതിക്കിടെ ഓട്ടോമാറ്റിക്കായി ലോക്ക് വീണു; നിമിഷങ്ങൾക്കുള്ളിൽ ഫയ‍ർഫോഴ്‌സിന്റെ വരവിൽ ഒന്നര വയസുകാരന് രക്ഷ

Update: 2026-01-07 11:50 GMT

പത്തനംതിട്ട: കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷിച്ച് അഗ്നിശമസേന. പുറമറ്റം പഞ്ചായത്തിലെ പടുതോട്ടിൽ തേക്കനാൽ വീട്ടിൽ കിരൺ റ്റി മാത്യുവിന്‍റെ മകൻ ഇവാൻ ആണ് കാറിനുള്ളിൽ അകപ്പെട്ടത്. വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ താക്കോലുമായി കയറിയ ഇവാൻ ഉള്ളിൽ അകപ്പെടുകയായിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം നടന്നത്. കാറിനുള്ളിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ മാതാവ് അനീറ്റ അടക്കം ശ്രമിച്ചു. ശ്രമങ്ങൾ ഫലം കാണാതായതോടെ ആണ് തിരുവല്ലയിലെ അഗ്നി ശമനസേന ഓഫീസിൽ വിവരം അറിയിച്ചത്. തുടർന്ന് രണ്ട് യൂണിറ്റ് വാഹനം സ്ഥലത്തെത്തി. ഗ്ലാസ്‌ കാച്ചർ എന്ന ഉപകരണത്തിന്‍റെ സഹായത്താൽ ഗ്ലാസ്‌ വലിച്ചു താഴ്ത്തിയ ശേഷം കുട്ടിയെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു.

Tags:    

Similar News